കവിത - വേനൽ കനൽ.
രചന :- ബിനു. ആർ
ഭൂമിവെന്തുരുകുന്നൂ,വേനൽകനലുകൾ
മേൽപ്പരപ്പിൽവന്നു നിറഞ്ഞുതൂകവേ, തണുത്തുവിറച്ച ആകാശത്തിനുകീഴെ
സൂര്യകിരണങ്ങൾ കത്തിപ്പടരുന്നൂ...
മഴമേഘങ്ങൾ തണുത്തിടംതേടി
കടലിനുമുകളിലൂടെ തേരോട്ടം നടത്തവേ, രാശിപ്പലകയിൽ നൊന്തുപ്പിടഞ്ഞ രാശികൾ
ചക്രംവിട്ടു തോന്ന്യാക്ഷരങ്ങളായ് മാറുന്നൂ...
ഭൂമിക്കടിയിൽ നുരയുംജലത്തിൻകേളികൾ
തേടിയിറങ്ങവേ, കാണാതെയറിയാതെ
വാസ്തുവിൻ സൂചികൾ കറങ്ങിക്കറങ്ങി
വരണ്ടനിലത്തു നോക്കി തളർന്നു തീരുന്നൂ...
ബിനു. ആർ.