പ്രിയപ്പെട്ടവൾ
പ്രിയപ്പെട്ടവൾ
എന്നെങ്കിലും നീ എന്റേതാകുമ്പോൾ പറയാൻ ഇരുന്ന വാക്കുകൾ, ഇന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി എന്റെ മനസ്സിൽ തെളിയുന്നു. എന്നെങ്കിലും അതിനു ഉത്തരം ലഭിക്കുമെന്ന് എന്തിനോ ഞാൻ വെറുതെ മോഹിച്ചു, മോഹിക്കുന്നു. ഏതു നിമിഷവും ഈ ഭൂമിയിൽ നിന്നും മാഞ്ഞു പോയേക്കാം എന്ന് താൻ പറഞ്ഞപ്പോഴും, ഉള്ളിൽ എവിടെയൊക്കെയോ, താൻ ഇവിടെ നിൽക്കാൻ ഞാൻ ഒരു കാരണമാകുമെന്ന് വെറുതെ ആഗ്രഹിച്ചു. എവിടെയൊക്കെയോ പരാജയപെട്ടു. എങ്കിൽ അത് ഞാനാണോ താനാണോ എന്ന ചോദ്യത്തിന് എനിക്ക് മറുപടിയില്ല.
പറയാതെ പോയതെല്ലാം പറയാതെ തന്നെ ഇരിക്കട്ടെ. പറഞ്ഞതെല്ലാം മനസ്സിന്റെ ആഴങ്ങളിൽ കുറിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ജിയാ, എന്നെങ്കിലും തന്റെ ഭംഗി താൻ തിരിച്ചറിയുമോ?
