കൊഴിയുന്ന പുഷ്പം ഞാൻ
കൊഴിയുന്ന പുഷ്പം ഞാൻ
കൺകോണലെ കണ്ണുനീർ കണങ്ങൾ
ഒരുപാട് ഓർമ്മകൾ ഉള്ളിൽ
ഒതുക്കിപിടിച്ചുകൊണ്ട് ഇറ്റുവീണു
സുഗന്ധ തൈലങ്ങൾ പരിമളം വിതറിയ
എന്റെ കിടക്കയിൽ ഔഷധകൂട്ടുകൾ
തൻ മനം മടുപ്പിക്കും മണം മാത്രമായി
വാര്‍ദ്ധക്യം ഒരു യാഥാർഥ്യമായി എന്റെ
മുൻപിലൊരു കഥകളി ആടിത്തുടങ്ങി
നീറുന്ന സത്യങ്ങൾ കണ്ണുതുറന്നു
ഞാൻ നേടിയതൊന്നും ഇന്നെന്റെ തുണയായില്ല,
സമ്പത്തും സമൃദ്ധിയും
എന്റെ കിടക്കയിൽ സന്ദർശകരായില്ല
ഇന്നിവിടെ ഞാൻ തിരിച്ചറിയുകയാണ്
കഴിഞ്ഞു പോയ നാളിൽ ഞാൻ കണ്ടത് മാത്രമല്ല ഈ ലോകം;
ഇനിയുമുണ്ട് കാണാൻ
ഒരു പുഞ്ചിരി മതിയെന്റെ ദിനം സഫലമാകാൻ
ഒരു നല്ല വാക്കുമതിയെന്റെ മനം തണുക്കാൻ
വൈകിവന്നൊരു തിരിച്ചറിവായിരുന്നു അത്
ഇനി സമയമില്ല പുറകിലേക്ക് നടക്കാൻ
എനിക്കായി തുറക്കുന്ന പുതിയ വാതിലുകൾ
കടന്നു വേദനകളില്ലാത്ത ലോകത്തിലലിയണം
കടന്നു പോയ കാലങ്ങൾ പറഞ്ഞു തന്നു
മാനവൻ തൻ വല്യ സമ്പത് അവന്റെ ആരോഗ്യം തന്നെ;
അതൊരു യാഥാർഥ്യം.