STORYMIRROR

Binu R

Abstract

4  

Binu R

Abstract

യുദ്ധം

യുദ്ധം

1 min
363

പരസ്പരമിടയുന്ന കൊമ്പിനുള്ളിൽ

പരമപ്രതീക്ഷയിൽ കോർക്കാം

വമ്പന്മാരുടെ ബുദ്ധിത്തലകൾ


പിടഞ്ഞുവീഴുന്നവരുടെ കവിളിൽ 

നുണക്കുഴികൾ തേടാം

നുണയിൽ കാമ്പുണ്ടോന്നുതിരക്കാം


ഇല്ലാക്കഥകൾ മെനയുന്നവരുടെ

കൂടയിൽ

സത്യത്തിൻ നാണയങ്ങൾ തിരയാം


മുള്ളുകൾ കൈയിൽ

കോർക്കാതിരിക്കാൻ

പുഞ്ചിരിയുടെ ആവരണമിടാം


അടർന്നുകിടക്കുന്ന

സ്നേഹത്തിന്നിടയിൽ

കുശുമ്പിന്റെ കുസൃതികൾ തിരയാം


യുദ്ധമെല്ലാമെപ്പൊഴും പൊന്നുംപണവും

കുഴിച്ചെടുക്കുന്നവരുടെ

കൊതിക്കെറുവുകളുടെ


ലീലാവിലാസമെന്നു

ഇനിയുമെങ്കിലും

തിരിച്ചറിയേണം കിനാവുകളെ…



Rate this content
Log in

Similar malayalam poem from Abstract