STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത:മതിൽകെട്ട്.രചന:ബിനു. R

കവിത:മതിൽകെട്ട്.രചന:ബിനു. R

1 min
287

ഓർമ്മകൾ ചുഴികുത്തിയുണർത്തുന്നു 

ഒരിക്കലുംകാണാത്തയെന്നുള്ളിന്റെയുള്ളിൽ

തീരാനഷ്ടങ്ങളുടെപെയ്ക്കോലങ്ങൾ

ചിരിച്ചാർത്തുമദിക്കുന്നുകണ്ണിന്റെയുള്ളിന്റെ -

യുള്ളിൽ ചിലമ്പിട്ട കണ്ണീരിൻ മേലാപ്പിൽ!


അതിർത്തികൾഗോചാരങ്ങളാകുന്നുവല്ലോ

അറിവില്ലാ അറിവിൻലോകത്തു

മതിലുകൾകൂരിട്ടാകുന്നതറിയണം

നന്മകൾ നിറയുംചിന്തകൾക്കിടയിൽ!


രാവുംപകലും കൂട്ടുകൂടിമീകാലംഞാനും

നീയുംരണ്ടറ്റങ്ങളിലിരിക്കെ,നമ്മെ വേർപിരിച്ചതൊരുമതിലെന്നതറികനീ 

ചിരിച്ചുമറിയാം കാണാക്കോണുകളിൽ!

        

കൊഴിഞ്ഞുപോകുന്നൂസ്വപ്നങ്ങളൊക്കെയും

സപ്തസ്വരങ്ങളുണർത്തും ജീവിതത്തിൻ യാഥാർഥ്യങ്ങളും,അന്തിച്ചുനിൽക്കാനാകുമോ

അവസരങ്ങൾക്കുമുകളിൽകുന്തിച്ചു

നിൽക്കാൻമാത്രമല്ലേ കഴിയുകയുള്ളു!


മതിലുകളില്ലാസ്നേഹമറിഞ്ഞവർനമ്മൾ

മതിലുകളില്ലാലോകങ്ങളിൽ

മതിയും ഭ്രമവുംനിറഞ്ഞുവന്നപ്പോൾ

മതിലുകൾ കെട്ടിത്തിരിച്ചവർനമ്മൾ!


നാലു മൂലകളുള്ളിടുങ്ങിയമതിലിനുള്ളിൽ

നാമിരുപേരുംപൊട്ടിയപട്ടംകണക്കെ

പറന്നുനടക്കെ,നമ്മിലെകളിചിന്തുകൾ

നഷ്ടമായിയല്ലോയെന്നോർത്തു

പൊട്ടിച്ചിരിക്കുന്നുവതുനഷ്ടമാക്കിയവരെല്ലാം..!


ചിത്രത്തൂണുകളെവിടെയും കാണാം

വികലമായ ചിത്രങ്ങൾ കോറിയിട്ടവ

ചിത്തങ്ങളെല്ലാം മത്തഗജങ്ങളാകവേ,

മതിലുകൾക്കുള്ളിൽ കരിവണ്ടുകൾ മൂളുന്നു!


രാവിൻ നിലാകായലിൽ മുങ്ങിമരിക്കും

രാരീരംപാടും ഈയലുകൾക്കിടയിൽ

രാകേന്ദു മുഖിയെ കാണാതെ തപിക്കുന്നു

രാജീവനേത്രയും ഞാനും ഈ

മദോന്മത്തമതിലുകൾക്കുള്ളിൽ!


പട്ടങ്ങൾ വാനിൽപ്പറക്കുന്നപോൽ

കരിമുകിലുകൾ ഓടിക്കളിക്കുന്നു മെല്ലെ 

മഴനീർഘനങ്ങൾ കാറ്റിലൂയലാടുന്നു

വെള്ളിവിതാനങ്ങളെന്നപോൽ നിറയെ!


പൊട്ടിയ മതിൽക്കെട്ടിനുള്ളിൽ

പറ്റിപ്പിടിച്ചിരിക്കുന്നു മർത്യചിന്തകൾ

പാഴ്പായലുകൾ പോൽ 

ആവോളം അടർത്തിയെടുക്കാൻ

ആവതില്ലെങ്കിലും ജീവിതകൈപ്പുനീർ പരക്കെ

കണ്ണീർജലംപോൽതുള്ളിയിട്ടീടുന്നു!



Rate this content
Log in

Similar malayalam poem from Abstract