ഭരണശ്രേഷ്ടർ
ഭരണശ്രേഷ്ടർ
അധികാരവർഗ്ഗധാർഷ്ട്യർ
ദുർവിനിയോഗത്തോടെ
എല്ലാത്തിലും കൈയ്യിട്ടുവാരി
ഭരിക്കുന്നുണ്ടിവർ
ചങ്ങലക്കെട്ടുകളിൽ
പൂട്ടിയിട്ടു നമ്മെ…
അതു കണ്ടിട്ടും കാണാത്തപോലെ
കേട്ടിട്ടും കേൾക്കാത്തപോലെ
ഒന്നും മിണ്ടാനാവാതെ
അലസരായ് നടക്കുന്നൂ നമ്മൾ
ഈ രാജവീഥിയിലൂടെ
കുണ്ടിലും കുഴിയിലും ചാടാതെ
അക്രോബാറ്റിക്കായ്.
കൂട്ടിയിട്ടിട്ടുണ്ട് കുറേ മെറ്റലുകൾ
അടിക്കണക്കും മനക്കണക്കിലും
എഴുതിയെടുതിട്ടുണ്ടാവും പലതും
അതിൽ മുളച്ചു പൊന്തിയിട്ടുണ്ട്
കമ്മ്യുണിസ്റ്റ് പച്ചകളും പടർപ്പൻ
മുൾച്ചെടികളും കുറേ കൂട്ടങ്ങളും
കൊണ്ടു പോകരുതാരും ഒരിക്കലും.
കവിയാം മന്ത്രിപ്രവരൻ
ചൊല്ലീടുണ്ടോരോ കവിതകൾ
ഞാന്നു കിടക്കുന്ന ഭാണ്ഡത്തിൽ
നിന്നും വാരിവിതറുന്നുണ്ട്
കല്ലുവച്ച നുണകളാം കവിതകൾ
p>
കേട്ടു നിൽക്കുന്നുണ്ടണികളിൽ
പലരിലും ചെറുചിരിയും പുച്ഛവുമായി.
കാണുന്നുണ്ട് നമ്മൾ ഇതെല്ലാം
കൈയിട്ടു വരുന്ന മിടുക്കരെയും
നെഞ്ചിൽ കുറ്റിയടിക്കുന്നവരെയും
നമ്മുടെ നികുതിയാം ധനമെല്ലാം
ധൂർത്തടിക്കുന്ന ധീഷണ പ്രവരരെയും
പുരോഗമന ചിന്താഗതിക്കാരെയും.
ഉരിയാടാനാവാത്തൊരു ജനതയെ,
നെഞ്ചു വിരിക്കാൻ പഠിപ്പിച്ചൊരു
ശക്തിയെ, ചടുലമാം വാക്ക്ധാരിയെ -
റിഞ്ഞു വീഴ്ത്തിയ നന്മയെ, വാരി
വലിച്ചൊഴുക്കിയവർ....
ഈ നാടിന്റെ നന്മകളെല്ലാം
ചീഞ്ഞൊഴുകുന്ന കുപ്പച്ചാലിൽ
ഒഴുക്കിവിട്ടിട്ടു നോക്കിനിന്നു
ചിരിക്കുന്നു വമ്പൻ പ്രതിഷേധക്കാർ
രാഷ്ട്രീയക്കോമരങ്ങൾ
അധികാരവർഗത്തിൻപ്പിണിയാളുകൾ
സംഘടനാസ്വാതന്ത്ര്യത്തിൽ
വിപ്ലവം മുഴക്കുന്നവർ
തൊഴിലാളിവർഗത്തിന്റെ അന്നം
മുടക്കുന്നവർ.. ഭരണശ്രേഷ്ടർ.