Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Jitha Sharun

Abstract

4  

Jitha Sharun

Abstract

തണൽ പന

തണൽ പന

1 min
741

പന തണൽ എന്നു

കിളി.. ....

തണൽ, കിളി എന്നു പന

മണൽ താണ്ടി , കര കടന്ന്

കിളിവന്നു..

ചുട്ടു പൊള്ളുന്ന മണൽ

കിളിയോട് ചോദിച്ചു “എന്തിന് നീ ഈ വഴി വന്നു ?”

“പനയെ കാണാൻ ..” കിളി പറഞ്ഞു.

മണൽ കാറ്റിൻ ചൂടേറ്റു ചിറകു തളർന്ന്

കൊക്കുകൾ ഒരിറ്റു വെള്ളത്തിന് വേണ്ടി

കേണപ്പൊഴും കിളി പറന്നു .

മരുഭൂവിൻ മണൽ പാളികളിൽ

ഒരിറ്റു നീർക്കണം തേടിപ്പോയ 

തായ് വേരുകളെ ഉറച്ച കല്ലിന്

ചുറ്റും പടർത്തി പന നിശ്ചലമായി നിന്നു ..

പൊടിക്കാറ്റ് പ്രകാശവേഗത്തിൽ

പനയോല ചുറ്റി .

പന തല ഉയർത്തി നിന്നു ..

കിളി പറന്നു വന്നു ..

പന ചിരിച്ചാടി ഉലഞ്ഞു .

കിളി കുറുകി .. അവർ 

കഥകൾ കേട്ടും പറഞ്ഞും

കാലങ്ങൾ കഴിച്ചു...

---------------------------------------------------------------------------------

Rate this content
Log in

Similar malayalam poem from Abstract