STORYMIRROR

Binu R

Abstract

4  

Binu R

Abstract

വീടുവരക്കുന്നവർ

വീടുവരക്കുന്നവർ

1 min
372

സ്വന്തമായൊരു വീടെന്നസ്വപ്നം

കണ്ടു നടന്നൊരാക്കാലത്തിൽ

മായികലോകത്തിൽ

ചിലമ്പിട്ടൊരാ വർണ്ണങ്ങളെല്ലാം


ഓരോ വീടിൻചിമിഴുകൾ കാണുമ്പോൾ,

തുടിച്ചിട്ടുണ്ടെന്മനം.

ഇതുപോലെയതുപോലെ മറ്റേതുപോലെ,

തോന്നലുകൾ പിടിച്ചുകിട്ടാത്തപോലെ


തിരിഞ്ഞൊരുങ്ങിവന്നു പോയകാലത്തെ

പ്രൗഢിയായൊരു ഗൃഹം

ഒരു സ്വപ്നംപോലെ ഓർമ്മയുടെ തിരുമുറ്റത്ത്

മറഞ്ഞുകിടന്നൊരെൻ 


തറവാടിൻ നടുമുറ്റമണിഞ്ഞൊരു

പരിപാവനമാം ഗേഹം

ഉരുത്തിരിഞ്ഞു വന്നെൻ മാനസത്തിൽ.

പിന്നൊരുനാളിൽ എടുത്തുവച്ചു


പെൻസിലും സ്കെയിലും

വരഞ്ഞുതീർത്തു കണക്കുകളൊത്തൊരു

ഉത്തമോത്തമമായൊരു വീട്,

കാറ്റും വെളിച്ചവും യഥേഷ്ടം


പറന്നുനടക്കുന്നൊരു വീട്

ചിന്തകൾക്ക് ഔത്സുക്യം നിറഞ്ഞ വീട്.


Rate this content
Log in

Similar malayalam poem from Abstract