STORYMIRROR

Binu R

Inspirational

3  

Binu R

Inspirational

കവിത :- ലഹരി. രചന :- ബിനു. ആർ.

കവിത :- ലഹരി. രചന :- ബിനു. ആർ.

1 min
197

കവിത :- ലഹരി.
രചന :- ബിനു. ആർ.

ലഹരിമയത്തിൽ മുങ്ങിപൊങ്ങുന്നു 
ലളിതമനോഹരസുന്ദരകേരളം, അഭിലാഷങ്ങളിൽ തകർന്നുനിവരും
യുവത്വമെല്ലാം സ്വയംതൊഴിലാൽ
നേടിയെടുക്കും കഞ്ചാവും കൊക്കയിനും,
കൈമാറാൻ എംഡിഎംഎ യും സ്റ്റാമ്പും.

കണ്ണുകളിൽചൂളമടിക്കും അതിലഹരിതൻ
മസ്‌മരവലയം അമ്മപെങ്ങന്മാരെ
കണ്ടാലെല്ലാം ശ്രുതിയിൽ മയങ്ങും
പെണ്ണുങ്ങളെന്നുനിനച്ചു കൺമയങ്ങി
കവർന്നെടുക്കും മാനവും ചാരിത്ര്യവും.
പിന്നെ,കുറ്റബോധത്തിൽ നിന്നുമുയരും 
മാനാഭിമാനങ്ങളിൽ കൊന്നുതള്ളുന്നു
മൂർച്ചയിൽ മൂർച്ചതിരഞ്ഞുകൊണ്ട്.
മൂടിക്കെട്ടിയാരാനുംകാണാതെ കൊണ്ടു
തള്ളുന്നു ചപ്പുചവറുപോൽ കൂനയ്ക്കുള്ളിൽ,
തള്ളിയകറ്റപ്പെടുന്നു യൗവ്വനങ്ങൾ,ഒറ്റയായ്, നേരുംനെറിയും അറിയാത്തവരെപോൽ.

അച്ഛന്റേം അമ്മേടേം ഞാനൊനീയോയെന്ന
മാത്സര്യത്തിന്നിടയിൽ തിരക്കിൽ ജീവിത
കോലായിൽ,ഒറ്റപ്പെടും മക്കൾക്കിടയിൽ ഇല്ലാതെപോകും സ്നേഹപരിലാളനങ്ങളിൽ
കുഴങ്ങിമറിഞ്ഞു തിരിഞ്ഞുപോയി
ലഹരികളിൽ അടിപ്പെടും ബാല്യകൗമാരം.

ആർക്കാരെ കുറ്റംപറയാനാകും, ലക്കുകെട്ട ചെറുവാല്യക്കാരുടെ ചെയ്തികൾകാൺകേ,
ഇറങ്ങിവരണം ചിന്തകളിൽ നന്മകൾ
നിറയ്ക്കാൻ മാതാപിതാക്കൾ 
സ്നേഹവാത്സല്യത്തിൻ നേരമ്പുകളിൽ.
രക്ഷിച്ചീടണമിനിവരും തലമുറയെ,യെങ്കിലും,
യുവതയ്‌ക്കായ് ആത്മവിശ്വാസത്തിൻ
കത്തിജ്വലിക്കുംരക്ഷകരാകുവാൻ, ഉണർന്നീടണം
രക്ഷിതാക്കളെന്നു മേനിനടിക്കുന്നവർ.

കൊണ്ടുവരണം വീണ്ടും ചൂരലിവിടെ
ഉല്ലാത്തലിൽ ഗുരുവിൻപിന്നാമ്പുറത്ത്
ആവശ്യമെങ്കിൽ പുളയണം വടികൾ
തെറ്റുതിരുത്താൻ കശ്മലരുടെ തുടയിൽ.
ബാലവകാശകമ്മീഷൻ പോയിത്തുലയട്ടെ
മർമ്മത്തുകുത്താതെ,ഭാവിയിൽ
അവകാശങ്ങൾ നന്മയിൽവിടരാൻ
വിജയത്തിൻകതിരോനാവാൻ.
           - ബിനു. ആർ-


Rate this content
Log in

Similar malayalam poem from Inspirational