STORYMIRROR

Binu R

Inspirational

4  

Binu R

Inspirational

എന്റെ ഗ്രാമം

എന്റെ ഗ്രാമം

1 min
454

കളകളം പൊഴിക്കും കാട്ടരുവിതന്നോരത്ത് 

ഹരിതഭംഗിയുതിർക്കും കാനനത്തിൻ ചാരത്ത് 

പൊന്നാഭകൾ നിറയും മാനത്തിൻ കീഴെ 

എള്ളോളമാം ചന്തംനിറയും എന്റെ ഗ്രാമം... !


ചിന്തകൾ നിറയും മാനവരുള്ള നാട് 

ചന്തം വഴിയും കാമിനിമാർ നിറഞ്ഞ നാട് 

ചന്തമോടെ ചിരിയുതിർക്കും മുത്തശ്ശിമാരുടെ നാട് 

നന്മകൾ നിറഞ്ഞൊഴുകും കാരുണ്യമുള്ള നാട്... !


നന്മകൾ പെറുക്കാൻ കോമരംതുള്ളുന്ന ഗ്രാമം 

ദൈവത്താർമാർ നിരന്നിരിക്കും സംശുദ്ധമാം ഗ്രാമം 

മുടിയേറ്റുകൾ തെയ്യം തിറകൾ കെട്ടിയാടും ഗ്രാമം 

ഓട്ടൻപറയൻശീതങ്കൻതുള്ളലുകൾതുള്ളിയാടും ഗ്രാമം... 


സ്വപ്‌നങ്ങൾ നിറഞ്ഞാടും പൂവനിയിൽ നിറയുന്നൂ 

കുഞ്ഞുമണികളുടെ കൺകോണുകളിൽ വിടരുന്നൂ 

തേനുണ്ണാനലയുന്ന പൂമ്പാറ്റകളിൽ മദിക്കുന്നൂ കാതോടുകാതോരം പറയും എന്റെ ഗ്രാമം... 


പാറിപ്പറക്കുന്ന മഞ്ഞണിഞ്ഞ പൂത്തുമ്പികളിലുലയുന്ന ഓളങ്ങളിൽ 

പൂമ്പൊടികൾ തേടിപ്പോകും തേനീച്ചകളുടെ മുരളലിൽ 

ചെറുനീർചാലിനോരത്തു ചിന്നിച്ചിന്നിപ്പറക്കും

മഞ്ഞവെള്ള പട്ടണിഞ്ഞ ചിത്രശലഭത്തിൻ ചന്തത്തിൽ കാണാം ചന്തമുള്ള എന്റെ നാട്. 



Rate this content
Log in

Similar malayalam poem from Inspirational