STORYMIRROR

Aswani Nair

Romance Inspirational

4  

Aswani Nair

Romance Inspirational

കൂടയണയണം

കൂടയണയണം

1 min
409

കൂടണയാൻ നേരമായി,

കൂരിരുട്ടിൻ യാമമായി.


കാണുവാൻ തിടുക്കമായി,

എൻ ഇണക്കിളിയെ ...

ദൂരത്തായാലും

അകലുന്നതെങ്ങനെ,


എന്റെ ഹൃദയം,

അവിടല്ലേ...

മണമൊഴുക്കും കാറ്റായി

കുളിരു തരും മഞ്ഞായി


അവളില്ലേ ഇവിടെ...

പരിഭവങ്ങൾ മാറ്റിടേണം

പിണക്കങ്ങളോ,

ഇണക്കമാക്കണം.


അരികിലുണ്ടെന്ന് അറിയിക്കേണം.

കണ്ട കാഴ്ചകളും

കേട്ട കഥകളും

ചൊല്ലേണം...


കൂടണയാൻ നേരമായി

കൂരിരുട്ടിൻ യാമമായി

എൻ ഇണക്കിളി

എനിക്കായി കാത്തുനിൽപ്പൂ...



Rate this content
Log in

Similar malayalam poem from Romance