ഞാനൊരു ഭക്തൻ
ഞാനൊരു ഭക്തൻ
എന്റെ മനസ്സിലെ ശ്രീകോവിൽ
ഒരു കെടാത്ത ദീപമുണ്ട്
ആ വിളക്കിലേക്കെന്നും സ്നേഹത്തിൽ ചാലിച്ചു എണ്ണ പകരുന്നു ഞാൻ.
എന്റെ കോവിലിലെ ദേവീശില്പം
ലാവണ്യവതിയും, ഐശ്വര്യവതിയുമാണ്.
ദേവിദർശനം ഒരേയൊരുവന്
ദേവികടാക്ഷവും ഒരേയൊരുവന്
ദേവിയിൽ കുടികൊള്ളും ഭാവം ഇന്ന്
ശൃംഗാരം, അതും ഒരേയൊരാൾക്കായി.
ആ ഒരുവൻ ഞാനും, എന്റെ ദേവി
ശിൽപം നീയും; ഈ ഭക്തനിൽ
കടാക്ഷംഅരുളണേ ദേവാംഗനെ..