ഹിമകണം
ഹിമകണം


ഭൂവിലേക്കൊഴുകുമോ-
രൊ ഹിമകണവും
സ്വർഗ്ഗത്തിൽ നിന്ന് ഒഴു-
കും സ്നേഹസമ്മാനം.
അണിയുന്ന ഭൂമിക്കേഴ-
ഴക് വിതറി തൂവെണ്മ-
മുത്തമോരൊ മൃദു
ഹിമകണവും.
ആഴിയിലേക്ക് ഒഴുകി-
യകലും ഹിമകണങ്ങൾ
ഒക്കെയും മനോഹര മു
ത്തുകളായി മിന്നിതിളങ്ങി.
ജ്വലിക്കുമാ മുത്തുക-
ളൊക്കെയും കൈയ്യി-
ലേന്തി ധരണിയിലെ
കമിതാക്കളേവരും.
തൻ പ്രാണന് അവ
സമ്മാനിച്ച് അതിൻ
ഫലമായിയവരുടെ
മനസ്സുകൾ നേടുവാൻ.
ദളങ്ങളിൽ പതിക്കു-
മോരൊ ഹിമകണവും
ഒരില മറ്റൊന്നിനെകും
ചുംബനമായി പരിണമിച്ചു.
ഓരോ ഹിമകണവും
പ്രണയത്തിൻ മൂക-
സാക്ഷിയും കമിതാവിൻ
സ്വരവുമാകുവാൻ വെമ്പി.
തുടുത്ത ദളത്തിൻ
കവിളിലൊക്കെയും
നാണവും അടങ്ങാത്ത
മോഹവും പ്രതിധ്വനിച്ചു.
തൻ പ്രാണന്‍റെ ഹൃദയ-
താളമാകുവാൻ കൊതിച്ച
കമിതാവിൻ നിർവൃതിക്ക്
സാക്ഷിയായി ഹിമകണങ്ങൾ.