STORYMIRROR

S NANDANA

Romance Tragedy

3  

S NANDANA

Romance Tragedy

പ്രിയൻ

പ്രിയൻ

1 min
200

പ്രിയനേ നിനക്കായ്കാത്തിരുന്നു

ഞാൻ ആ വൻ വാകമരചോട്ടിൽ

എന്തേ നി വന്നീലാ?


ഹൃദയമുരുകുമെൻ പ്രണയ

ഗീതമെഴുതുമെൻ നാദമെന്തേ

 നീ കേട്ടില്ല?


ജ്വലിച്ച സൂര്യ രശ്മി തൻ

വിൺ ശോഭയിൽ നിൻ മനം 

കവർന്നോരാ പ്രണയ 

സമ്മാനമെന്തേ നീയോർത്തില്ല?


ശ്രീരാഗ നിർവൃതിയിൽ തോഴാ

വര്ഷമായോഴുകും പ്രണയമെന്തേ 

നിന്നെ തഴുകിയില്ല?


ഉതിർന്നു വീണ ഹിമരേണുക്കൾ

നമ്മളെ തഴുകിയുണർത്തും 

പുലരിയിൽലെന്തേ നീ മിണ്ടിയില്ല?


വിരുന്നു വരും പൂക്കൾ തൻ

നിത്യ വസന്ത രാവുകളിൽ 

എന്തേ നീ എന്നിൽ അലിഞ്ഞില്ല?


നിൻ കരവലയത്തിനായി 

വെമ്പും എൻ മനതാരിൽ

ഏന്തേ നീ കളഭക്കുറി

 ചാർത്തിയില്ല?


നിൻ പ്രാണനാകും എൻ

സീമന്ത രേഖയിൽ എന്തേ 

നീ കുങ്കുമ വർണം അണിയിച്ചില്ല?

 

എൻ ജീവൻ അന്ത്യ 

നിമിഷത്തിലുമെന്തേ നീ 

എനിക്കായി ഒരു 

ചുംബനമേകിയില്ല? 


നമ്മൾ ചേർന്നു നിൽക്കിലും

നമ്മുടെ ഹൃദയങ്ങൾ അകലേക്ക്

മായുന്നതെന്തേ നീയറിഞ്ഞില്ല? 



Rate this content
Log in

Similar malayalam poem from Romance