Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

S NANDANA

Drama Children

4.0  

S NANDANA

Drama Children

അച്ഛൻ

അച്ഛൻ

1 min
190


ഉമ്മറ പടിയിലെ

ന്നോടെത്ത് എന്നും

ഇരിക്കുന്ന സ്നേഹ-

ത്തിൻ പാലാഴി.


എന്‍റെ തേങ്ങലുകളിൽ

എൻ കവചമായി

എന്നെന്നും എന്നെ

ചേർത്തു നിർത്തുന്നു.


ബാല്യത്തിൽ നിശയിലും

എന്നെ തോളിലേറ്റി

നടന്നു നീ മാത്രയോളം

നിദ്രയെ പോലും മറന്ന്.


എന്‍റെ സ്വപ്ന സാക്ഷാ-

ത്ക്കാരത്തിനായി ദിന-

രാത്രം പരിശ്രമിച്ചു

നീ എന്‍ താതനെ.


എന്‍ വിജയങ്ങളിലെ-

ല്ലാം അഭിമാനിക്കും

അങ്ങെക്കായീ ലോകം

തന്നെ വെട്ടി പിടിക്കാം.


ഈ ധരണിയിൽ ഇനിയും

അവിടുത്തെ പുത്രിയായി

ജനിക്കുവാൻ മോഹിക്കും

ഞാനെന്നെന്നും മടിക്കാതെ.


Rate this content
Log in