വ്യക്തിത്വം
വ്യക്തിത്വം
ഈ ഭൂവിൽ ജനിച്ചൊരു
സ്ത്രീയാം ഞാനാരെന്ന്
ഒരായിരം വട്ടമെന്നോട്
തന്നെ ഞാനാവർത്തിച്ചു.
ബാല്യത്തിലെന്നെ
ലോകം അദ്ദേഹത്തിന്‍റെ
മകൾ എന്ന് വിളിച്ചു.
വിവാഹശേഷം ഞാൻ
അദ്ദേഹത്തിന്‍റെ ഭാര്യയായി.
എന്‍റെ ഉദരത്തിൽ
നിന്ന് ഒരു പുതു-
ജീവൻ തുടിച്ചപ്പോൾ
ഞാൻ അവന്‍റെയമ്മയായി.
ലോകം എനിക്കായി
കല്പിച്ച പേരുകളിലെ
വൈവിധ്യമെന്നേയും
ആശ്ചര്യത്തിലാഴ്ത്തി.
അസ്ഥിരമാമീ പേരു-
കളൊക്കെയും എനിക്ക്
ഏറെ പ്രീയപ്പെട്ടതാണ്.
ഏതൊരു കഴിവുറ്റ
വനിതക്കു പിന്നിലും
പ്രചോദനമായിയൊരു
പുരുഷനുണ്ടാകും.
മകളുടെ സ്വപ്നങ്ങൾക്ക്
പൂർണ്ണ പിന്തുണയേകു-
ന്നൊരു താതനോ, ഭാര്യ-
യുടെ ചിറകുകൾക്ക്
കവചമാകും പതിയോ,
ജനനിയുടെ സ്വപ്നത്തിൻ
സ്വന്തം ജീവിതവും
സമർപ്പിക്കുമൊരു
വീര പുത്രനൊ.
ലോകനാഥനാം ദൈവ-
സന്നിധിയിൽ ഞാൻ
പ്രാർത്ഥിക്കുന്നെന്നും
എന്‍റെ സ്വപ്നങ്ങൾ പി-
ന്തുണക്കും മനസ്സുകൾക്കായി
