STORYMIRROR

ANGEL C RAJAN

Drama

4  

ANGEL C RAJAN

Drama

മരണം

മരണം

1 min
23.7K

ഒരു ഗാഢനിദ്ര മാത്രമാണത് .

അതിന്റെ അർത്ഥമെന്ത്?

വേർപിരിയൽ. അതെ അകൽച്ച തന്നെ.

ശരീരവും ആത്മാവും കൂടിയത്, ആത്മാവ് മാത്രമാകും.

ഇത് വെറും വിശ്വാസമാണോ?

അതോ,

ആത്മാക്കളാൽ തിങ്ങിനിറഞ്ഞിരിക്കുകയാണോ ഭൂമി?


എങ്കിലും, ആത്മാവിലേക്കു ചുരുങ്ങുന്നത് മാത്രമാണോ മരണം?

അല്ല. അകൽച്ച - എന്തിൽ നിന്നായാലും,

അത് മരണമാണ്.


അകൽച്ച ദുഃഖമല്ലേ?

പിന്നെയെങ്ങനെ മരണം സുഖമാകും?

അകൽച്ചയെന്ന മരണം ദുഃഖമാണ്.

പിന്നെയെങ്ങനെ ആത്മഹത്യ നിലനിൽക്കുന്നു?

അതു പാപം എന്നറിയുന്നില്ലയോ?

അതു പാപം തന്നെയാണ്.

പാപിതൻ പുണ്യമല്ല.

എങ്കിലും മരിക്കാൻ ഞാനിഷ്ടപ്പെടുന്നു.

ഇഹ ലോകജീവിതത്തിലും ഭേദം മരണം തന്നെ.


Rate this content
Log in

Similar malayalam poem from Drama