സ്വപ്നജീവി
സ്വപ്നജീവി


ഈ ജീവിതം എന്തിന്?
ആർക്കുവേണ്ടിയാണ് ജീവിക്കുന്നത്?
എനിക്കുവേണ്ടിയല്ല.
ആർക്കുവേണ്ടിയെന്നറിയില്ല.
വെറുതെ ജീവിക്കുന്നു-
ഒരർത്ഥവുമില്ലാതെ,
നിരർത്ഥകങ്ങളായ ചോദ്യങ്ങളുന്നയിച്ചുകൊണ്ട്...
ദൈവമേ, എന്നെ സൃഷ്ടിച്ചു നീ.
പരിപാലിക്കുന്നു, നീ.
സംഹരിക്കൂ, എന്നെ.
സൃഷ്ടിയും സ്ഥിതിയും, സംഹാരവും നീയല്ലേ....
ഇന്നലെകൾ എന്റെ നഷ്ടസ്വപ്നങ്ങളാണ്.
ഭാവിയെക്കുറിച് സ്വപ്‌നങ്ങൾ ഞാൻ,
വർത്തമാനത്തിൽ കാണുന്നു.
മൂന്ന് കാലങ്ങളും ഞാൻ,
സ്വപ്നം കണ്ട് നശിപ്പിക്കുന്നു.
ഞാൻ- ഒരു യൂസ്‌ലെസ് സ്വപ്നജീവി !