STORYMIRROR

Annu George

Drama

3  

Annu George

Drama

ഓർമ്മ ഉരുളി

ഓർമ്മ ഉരുളി

1 min
11.4K


ക്ലാവെടുത്ത ഓട്ട് ഉരുളിയിൽ

നരച്ച ഓർമ്മകൾ ഒളിച്ചിരുന്നു

വെളിച്ചം വീഴാത്ത വിറകുപുരയിൽ

അവ ആളറിയാതെ പാത്തിരുന്നു.

അങ്ങനെ മറ നീക്കി , ഇരുൾ കവച്ച്

പുറത്ത് വരാതിരിക്കേ,

കെട്ടി വന്ന പുത്തനച്ചി പുരപ്പുറം തൂക്കാനിറങ്ങി. ഇല കോരാൻ ചട്ടി തപ്പി വിറകുപുരയിലുമെത്തി.


ഉരളി കണ്ടു

ഇഷ്ടപ്പെട്ടു.

ഉരളി എടുത്തു

കഴുകി വെളിപ്പിച്ചു

വെയിലത്ത് വെച്ചു.

നാലാളെ കൂട്ടി, ഉരളി കാട്ടി

ഒപ്പം,

പൊടി പിടിച്ച,

മറക്കണ്ടിയിരുന്ന,

പഴയ ഓർമ്മകളെയും


ഒളിച്ചില്ല...

ഇരുണ്ടില്ല...

മറന്നില്ല...

തിരിച്ചെത്തി

വീണ്ടും വീണ്ടും

ഓർമ്മകൾ.


Rate this content
Log in

Similar malayalam poem from Drama