തണൽ
തണൽ
ഇലകളുതിരും ആ മരച്ചുവട്ടിൽ നിന്നു
ഒരു വാക്കു മിണ്ടാതെ നീ അകലവേ
അന്യനായി ഏകനായി എൻ ജീവിതയാത്രയിൽ
ആരാരുമില്ലിനി ഞാൻ ഞാൻ മാത്രമായി
സ്നേഹരാഹിത്യത്തിൻ എരിവെയിലിൽ
പൊരിഞ്ഞു ഞാൻ
തണൽ തന്ന നീയെന്ന വൃക്ഷമോ
ഇന്നെങ്ങോ മറഞ്ഞുപോയി
സ്നേഹവൃക്ഷത്തിൻ ഇലകൾ തീർത്തൊരാ
കനവുകൾ നിനവുകൾ എന്തേ കരിഞ്ഞുപോയി
നാം തീർത്ത തരുവിന്റെ കൊമ്പിലിരുന്നൊരാ
കിളികൾ ഇതെങ്ങോ പറന്നകന്നു പോയി
ആരാരുമില്ലിനി എൻ ജീവിതപാതയിൽ
തുണയായി താങ്ങായി ഇനി ആരുമില്ല
ജീവിതയാത്രയിനി മുന്നോട്ടു നീക്കുവാൻ
നിൻ തണൽ മരം തന്ന ഓർമ്മ മാത്രം
മറുവാക്ക് മിണ്ടാതെ നീ നടന്നകന്നൊരാ
നിൻ ചിത്രമെന്നുള്ളിൽ മായാത്തൊരോർമ്മയായി
പൂഴിമണ്ണിൽ നിൻ കാല്പാടു തീർത്തൊരാ
മുദ്രകളത്രയുമെൻ ഹൃദയത്തിലാണു താൻ
ഇല്ലേ വരില്ലേ ,ഈ മരച്ചുവട്ടിൽ
നാം ആദ്യമായി കണ്ടൊരാ ആൽമരചുവട്ടിൽ
ഹൃദയകോണിൽ എവിടെ നിന്നോ
നീ തിരികെയെത്തുമെന്നൊരു മന്ത്രണം
നീ തനിച്ചാക്കിയ ആ മരച്ചുവട്ടിൽ
കാലങ്ങളത്രയും നിനക്കായ് കാക്കവേ
എന്നുള്ളിലെരിയുന്ന അഗ്നിതൻ ചൂടിന്
കുളിരേകാൻ നിൻ സ്നേഹത്തണൽ മാത്രം