Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

Arjun premachandran

Romance

4  

Arjun premachandran

Romance

പ്രണയത്തിൻ നാളുകൾ

പ്രണയത്തിൻ നാളുകൾ

1 min
775



മധുര മധുര മൊഴികളായ് 

ഉദയമുണരും നേരമെൻ 

പ്രണയജാലകം തുറന്നു 

അരികിലായണഞ്ഞു നീ….


നിന്റെ വേരുകൾ പടർന്നു 

ചുംബനങ്ങളേകിയെൻ 

തളിരണിഞ്ഞ ചില്ലകൾ 

അഴകുലഞ്ഞു നിന്നുവോ…. 


ഓർമ്മകളിൽ പൂത്തു നീ 

താരകമായ് തെളിയവേ 

നിന്നിലൊന്നലിഞ്ഞിടാൻ 

മഴവിരലാൽ തൊട്ടു ഞാൻ.... 


നിന്റെ മൗനരാഗമെൻ 

തന്ത്രികൾ തലോടവേ 

വിടരുവാൻ വിതുമ്പിടും 

ഹൃദയമൊന്നു പുൽകിയോ …. 






Rate this content
Log in