നിന്നോർമ്മകൾ
നിന്നോർമ്മകൾ


പറയാൻ കൊതിച്ചൊരാ വാക്കുകളത്രേയും നിന്നെ കുറിച്ചുള്ളതായിരുന്നു...
പാടാൻ കൊതിച്ചൊരാ രാഗങ്ങൾ അത്രേയും നിന്നെ കുറിച്ചുള്ളതായിരുന്നു...
എന്നെ തഴുകി തലോടിയ കാറ്റിനു
നിൻ ഗന്ധം മാത്രമായിരുന്നു...
എൻ സ്വപ്നങ്ങൾ അത്രേയും എന്നിലെ നിന്നെ പുൽകി പുണരുമാറായിരുന്നു...
എൻ തന്ത്രികൾ മീട്ടും സ്വരങ്ങൾ അത്രേയും
നിന്നെ കുറിച്ചുള്ളതായിരുന്നു...
ഞാൻ കേൾക്കും കിളി കൊഞ്ചലുകളത്രേയും
നിന്നെ കുറിച്ചുള്ളതായിരുന്നു...
നിന്നെ കുറിച്ചുള്ള ഓർമ്മകൾ അത്രേയും ഇന്നെനിക്കെൻ നിശ്വാസമായിടുന്നു...
പകലുകൾ ഇരവുകൾ ഒന്നുമേയില്ലാതെ
നാം കണ്ട സ്വപ്നങ്ങൾ എങ്ങു പോയി... കാണാമറയത്ത് നീ പോയി മറഞ്ഞപ്പോൾ കണ്ണീരിലാഴ്ന്നുപോയ് ഞാനും എൻ സ്വപ്നവും...
അകലരുതെ... എന്നാശിച്ചതൊക്കെയും...
വെറുമൊരോർമ്മയായ് ഇന്നു മാറി.