STORYMIRROR

akshaya balakrishnan aalipazham

Romance

4  

akshaya balakrishnan aalipazham

Romance

എന്നെന്നും പ്രിയനായി

എന്നെന്നും പ്രിയനായി

1 min
572

ഹൃദയമൊരു മൺവീണയായി

നീ അതിൽ അലിയുമൊരു ആഷാഢമായി

എൻ ഉയിരിൻ നാഥനെ..

അകലുന്നിതെങ്ങോ ദൂരെ നീ

നിനവിൽ എല്ലാം നീ മാത്രം പ്രിയനേ..


ദിക്കറിയാതെ പാതയറിയാതെ

അലയുന്നു ഞാൻ നിന്നെ തേടി

ഈ വഴിയോരം

അറിയുന്നുവോ പ്രതീക്ഷയാൽ

പിടിയുന്ന എന്റെ മിഴികളെ

മുറുകുന്ന ഹൃദയത്താളങ്ങളെ..


ആശയുണ്ടെൻ പ്രിയനേ..

വീണ്ടുമൊരു മഴക്കാലം ഒന്നിച്ചു നനയുവാൻ..

വിജനമാം പാതകളിൽ നിന്നോട്

ചേർന്ന് നടക്കുവാൻ..

നിന്റെ ഹൃദയത്താളം കേട്ടുറങ്ങുവാൻ..


കൊതിയുണ്ടേ അതിരുകൾ ഇല്ലാതെ സ്വപ്നങ്ങൾ കാണുവാൻ..

എൻ കനവുകളിൽ എല്ലാം നിറമുള്ള ചിത്രമായി നീ…

തിരികെ വരൂ പ്രിയനേ

ആത്മാവില്ലാത്ത മനസ്സുമുടലുമായി

നിന്നെ തേടുന്ന എന്നിലേക്കായി…



Rate this content
Log in

Similar malayalam poem from Romance