പ്രണയം
പ്രണയം


തുടിക്കുന്നതി പ്രണയം കണ്ണിലോ അറിയില്ല
മധുരം തുളുമ്പുന്ന വാക്കിലോ
മൃദു വികാരമായി വാക്കിലോ അതോ
മദോന്മതമായി സിരയിലോ
മൃദുവായി വീശുന്ന മാരുതൻ ചൊല്ലി
യിലകളോടൊരു പ്രണയ മന്ത്രം
അല തല്ലിയെത്തുന്ന തിരമാലകൾക്കും
പ്രണയം ഏറെ ഈ തീരത്തോടും
വിടരാൻ വിതുമ്പുന്ന താമര മൊട്ടിനെ
തഴുകിയുണർത്തുവനെത്തുന്ന കതിരോന്റെ
രശ്മി തൻ ലാളനം ഏറ്റുവാങ്ങുന്നു
പ്രേമവായപ്പോടെ കമല ദളങ്ങളും
പൂന്തേൻ നുകരുവാനെത്തുന്ന വണ്ടിനും
പൂവിനുമുണ്ടൊരു പ്രണയകഥ
വൃന്ദാവനത്തിലെ രാധ തൻ പ്രേമവും
ജടയിൽ ഒളിക്കുന്ന ഗംഗ തൻ പ്രേമവും
എല്ലാം പ്രണയത്തിൻ ലോല സങ്കീർത്തനം