STORYMIRROR

Reena Mathew

Drama

3  

Reena Mathew

Drama

തേങ്ങൽ

തേങ്ങൽ

1 min
357

കനിഞ്ഞില്ല കണ്ണാ നീയെന്തേ അറിഞ്ഞീല

എന്നുള്ളിൽ വിതുമ്പുമി തേങ്ങൽ

ഒരുണ്ണിക്കായി എത്ര നാൾ നിന്റെ കനിവിനായി

നോമ്പുകളെത്ര ഞാൻ നോറ്റു


തൊടിയിലെ പൈതങ്ങൾ ഓടിക്കളിക്കുമ്പോൾ

തേങ്ങുന്നിതെൻ മനം കണ്ടുവോ നീ

കാൽ തള കിലുങ്ങുമാ

കാൽകൾ തൻ മൃദു സ്പർശം

കാത്തു കപൊന്നുണ്ണിാത്തു ഞാൻ കുഴഞ്ഞു


ബന്ധു ജനങ്ങൾ വെറുത്തെന്നെ എപ്പോഴും

സ്ത്രീകൾ തൻ ശാപമായി കണ്ടു

അമ്മയെന്നൊരു വിളിക്കായി കൊതിച്ചു ഞാൻ

അർച്ചനയേറെ കഴിച്ചു


നിന്നുണ്ണിപാദങ്ങൾ കുമ്പിടുമ്പോഴെല്ലാം

നിന്നെയെന്നുണ്ണിയായി കണ്ടു

ഇന്നിതാ സമയമായി വർദ്ധക്യമേറെയായി

അറിയുന്നു നീ തന്നെ എൻ പൊന്നുണ്ണി


Rate this content
Log in

Similar malayalam poem from Drama