STORYMIRROR

Ajayakumar K

Drama

3  

Ajayakumar K

Drama

അമ്മമനം

അമ്മമനം

1 min
296

ഒരുപാടു ലാളിച്ചു ഒരുപാടു സ്നേഹിച്ചു

തേനൂറും ഭാഷയിൽ കഥകളോതി

സുന്ദര സുരഭില സ്വപ്നങ്ങൾ നെയ്യുന്ന

മാതാവിൻ ഹൃത്തൊരു പാൽക്കടൽ പോൽ


സ്നേഹാമൃതത്തെ ഒളിപ്പിച്ചു വയ്ക്കുന്ന

സ്നേഹത്തിൻ അക്ഷയ ഖനിയാണമ്മ

അമ്മതൻ ഹൃത്തിൽ ഒളിപ്പിച്ചു വച്ചുള്ള

സ്നേഹത്തിൻ നിധിയെന്തേ കാണുന്നില്ല 


അക്ഷര തേൻതുള്ളി ആദ്യമായ് നൽകുന്ന

ആദ്യ ഗുരുനാഥ അമ്മയല്ലോ

അറിവിന്റെ അക്ഷര ജ്വാലയായി പടരുമ്പോൾ

അകതാരിൽ പടരട്ടെ സ്നേഹ ദീപം


നമ്മുടെ നോക്കിലും വാക്കിലും കാണണം

അമ്മതൻ സ്നേഹത്തിൻ പൂർണ്ണ തിങ്കൾ

കെട്ടകാലത്തിൻ തമസ്സകറ്റീടുവാൻ

പൂനിലാവായി പരക്കണം നാം

നമ്മുടെ മേധയും ചിന്താ ശകലവും

വിശ്വത്തിൻ ജ്യോതിയായി മാറിടട്ടെ


Rate this content
Log in

Similar malayalam poem from Drama