ഗാന്ധിജി
ഗാന്ധിജി


ഒരു നാൾ സൂര്യൻ ജ്വലിച്ചു
അത് മഹാത്മാവായിരുന്നു
ഒരു നാടിൻ ജനതയെ
സ്വാതന്ത്ര്യത്തിൻ അമൃതൂട്ടുവാൻ
ഒറ്റമുണ്ടും ഊന്നു വടിയുമായി
വദനാംബുജത്തിൽ കണ്ണടയുമായി
അദ്ദേഹത്തിൻ അഹിംസാ മന്ത്രത്തിൽ
ഒരു നവ ഭാരത ജനനിയുണ്ടായി
വിറച്ചു ലോക മന്നരാം ബ്രിട്ടീഷുകാർ
ഗാന്ധിജി തൻ പ്രബോധനത്തിനാൽ
സൂര്യനണയാത്ത ആംഗലയ രാജ്യം
ഒരുപിടി ഉപ്പിനാൽ തമസ്കരിച്ചു
ഇന്നിതാ
ഗാന്ധിയൻ ദർശനങ്ങൾ മായുന്നു
ഗാന്ധിതൻ ചിത്രം മുദ്രണം ചെയ്ത
കറൻസി നോട്ടുകൾ വാരി വിതറുന്നു
മദ്യശാലകളിൽ... കുടിച്ചു തിമിർക്കുന്നു
മദ്യവർജ്ജനത്തിനായി പൊരുതിയ
പുണ്യാത്മാവ് കേഴുന്നു... പിടയുന്നു
അഹിംസാ മന്ത്രങ്ങൾ അലങ്കാരമാക്കി
ഗാന്ധിയൻ ദർശനങ്ങൾ കുഴിച്ചു മൂടുന്നു