STORYMIRROR

Sangeetha S

Romance Tragedy

4  

Sangeetha S

Romance Tragedy

അടയാളങ്ങളില്ലാതെ...

അടയാളങ്ങളില്ലാതെ...

1 min
222

കടലിനിരമ്പൽ കേട്ടു ഞാനീ 

പൂഴിമണ്ണിലിരിക്കെ, 

അസ്തമയ സൂര്യകിരണങ്ങളെന്നിലെ

വിരഹനൊമ്പരത്തെ തേടിയെത്തുന്നുവോ?

എന്നിലെ ഉൾക്കാഴ്ചകളെല്ലാം

മിഥ്യതൻ പല്ലവിയെന്നറിഞ്ഞ

നിമിഷത്തിങ്കൽ തേങ്ങുവാനാത്തവിധം

കണ്ണുനീർ തളംകെട്ടിയോരെന്റെ

മിഴികളെയോർക്കുന്നു,

വരികൾ മാഞ്ഞൊരാ കടലാസിൽ 

നനവു പതിയവെ 

മഴയല്ലന്നറിയുന്നു ഞാൻ

പിന്നെയോ, പ്രവഹിക്കുന്നൊരീ

ജലധാര എന്നിലേയ്ക്കു തിരിയുന്നുവോ?

എഴുതി മുഴുവുപ്പിക്കവെ

മറന്നുപോകുന്നു ഞാനാ ഈരടി-

കളൊക്കെയും,

ഒരു നിമിഷത്തിൽ നിന്നകലെയാ-

രവങ്ങളൊക്കെയും തെന്നലായ്

പെയ്തൊഴിഞ്ഞാ വർഷകാല-

മതിലവശേഷിച്ചൊരീ ദളങ്ങൾ

അതു നിന്റെയത്രേ......


Rate this content
Log in

Similar malayalam poem from Romance