ചരിത്രം വെളിച്ചം തൊടുമ്പോൾ...
ചരിത്രം വെളിച്ചം തൊടുമ്പോൾ...
സംസ്ക്കാരസ്തൂപങ്ങൾ അഖിലവെളിച്ച-
മായിന്നീ മണ്ണിൽ തെളിഞ്ഞിടുന്നെങ്കിൽ
പോയ്പ്പോയ കാലചക്രത്തിനു ചരിത്രത്തിൻ
മുഖങ്ങളിൽ രക്തത്തിൻ ഗന്ധമായിരുന്നത്രേ;
എങ്കിലോ നേതൃപാഠവത്തിൻ ശക്തിയിൽ
പ്രസരിച്ചതോ സ്വാതന്ത്ര്യത്തിൻ പുതുനാമ്പുകൾ,
അർദ്ധരാത്രിയിൽ തെളിഞ്ഞതോ
ഭാരതത്തിൻ അഭിമാനപതാകയും
ചരിത്രത്താളുകൾ നാളുകൾക്കടന്നീ
തലമുറയിലൂടെയതിരുകൾ ഭേദിക്കുന്നു,
സമത്വവും നീതിയും സഹോദര്യവും
അനീതിക്കെതിരെയായ്
ശക്തബന്ധമുയർത്തുന്നു,
തുടരുന്നൊരീ പോരാട്ടങ്ങളിൽ യുവത്വത്തിൻ
തണലുകൾ ആശയങ്ങൾ തൻ തളിരുകളാകുന്നു...
തുല്യതതൻ പ്രകാശത്തിൽ ജ്വലിക്കട്ടെയീ
ഭാരതചരിത്രകിരണങ്ങൾ,
നീതിതൻ യുവത്വങ്ങളിൽ
സ്വാതന്ത്ര്യത്തിൻ വേരുകൾ ദൃഢമായിടട്ടെ...
