STORYMIRROR

Maya Vinayak

Abstract Drama Romance

4  

Maya Vinayak

Abstract Drama Romance

നീ ഇല്ലാനേരം

നീ ഇല്ലാനേരം

1 min
612

നിഴലുപോലെ കൂടെ നിന്നൊരാൾ

പടിയിറങ്ങുന്ന നേരം..


കനലുപോലെന്തോ നെഞ്ചിലെരിയുന്നു

കരളു പൊള്ളുന്നതിധൃതം..


മരണമില്ല നിന്നോർമ്മകൾക്കതി

കഠിനമീ നോവു പടരുന്ന കാലം..


വെറുതെയാശിക്കും ഒരുനിമിനേരം

നീ അരികിലെങ്ങാൻ കടന്നുപോവുകിൽ...


പഴയതെങ്കിലും മധുരമോരീണത്തിൽ

പകുതി പാടിയ പാട്ടൊന്നു മൂളുകിൽ..


കനവിലെങ്കിലും കടന്നുവന്നീടുവാൻ

കവിത പോലെന്തോ ഞാനും കുറിച്ചിടാം..



Rate this content
Log in

Similar malayalam poem from Abstract