വീണ്ടും..
വീണ്ടും..
വർഷങ്ങൾക്ക് ശേഷമാണ് ഞാൻ അയാളെ കാണുന്നത്
എന്റെ നരച്ചു തുടങ്ങിയ മുടിയിഴകളോ,
കറുപ്പ് വീണ കൺ തടങ്ങളോ അയാൾ ശ്രദ്ധിച്ചതേയില്ല..
അയാളെന്റെ മനസ്സിലേക്ക് മാത്രമാണ് നോക്കിയത്..
ആ കണ്ണുകളിൽ നോക്കി നോക്കി നിൽക്കെ
ഞാനും ഒരു പതിനേഴുകാരിയായി.