നീ
നീ
നിന്നെയെന്ത് പേരിട്ടു വിളിക്കണം എന്നെനിക്കറിയില്ല...
നീയെന്റെ പ്രണയമല്ല...
നിന്നോടെനിക്ക് മോഹമില്ല.
നിന്റെ കൈ പിടിച്ചെനിക്ക് നടക്കേണ്ട...
പക്ഷെ...
നീയില്ലാത്ത സ്വപനങ്ങളില്ല...
നിന്നെയൊർക്കാത്ത ദിവസങ്ങളില്ല...
നീയറിയാത്തൊരു ഞാനില്ല...
ഒരേ സമയം നീയെന്റെ നിഴലും നിലാവുമാകുന്നു...
വെയിലും തണലുമാകുന്നു...
എന്റെ ഓർമകളിലെരിയുന്ന...
നോവ് പടർത്തുന്നൊരു...
കനലാവുന്നു നീ...
അണയാതെ എന്നുമെന്നും
നീറിപ്പുകയുന്നൊരു തീക്കനൽ...

