ഒരു ദിവാസ്വപ്നം
ഒരു ദിവാസ്വപ്നം
സ്വപ്നത്തിലുടനീളം ഞാൻ സഞ്ചരിക്കുകയായിരുന്നു...
പുഴയുടെ തീരങ്ങളിലൂടെ...
മഴയുടെ മനസ്സ് തേടി ഞാൻ...
നിലാവ് പരന്നൊരാ പാതയോരങ്ങളിൽ
ഒടുവിലെപോഴോ നിന്റെ കാലൊച്ച കേട്ടു ഞാൻ...
ജന്മാന്തരങ്ങളുടെ പുണ്യം തേടി...
കൽവിളക്കെരിയുന്ന അമ്പലനടയിൽ...
ഒരേ മനസ്സോടെ നാം...
യുഗങ്ങൾ കടന്നുപോയതറിയാതെ...
ഒടുവിൽ...
മിഴി തുറക്കുമ്പോൾ നിറയുന്ന ഇരുൾ...
കനക്കുന്ന നിശബ്ദത...
നീയില്ലായ്മയുടെ ശൂന്യത നിലവിളിക്കുന്ന
എന്റെ ഒരു ഭ്രാന്തൻ പകൽസ്വപ്നം!

