ഞാൻ
ഞാൻ


നീ
കരുതുന്നുണ്ടാവും
ഞാ൯ എന്നതിനേ കുറിച്ച്
ഒരെത്തും പിടിയും
കിട്ടുന്നില്ലല്ലോ എന്ന്
പിരാന്തിനേ നീ
ഏതളവ് കോല്
കൊണ്ടളക്കാനാണ്
ഓർമ്മകളുടെ
കുത്തൊഴുക്കിൽ വന്ന് ചേരുന്ന
കൊഴിഞ്ഞ ഇലകളായ്
നമ്മൾ ഇനിയും കാണുമ്പോഴും
ഞാ൯ എന്നത്
അപരിചതമായ വഴിയാണെന്ന്
നീ തിരിച്ചറിയുമല്ലോ
പിരാന്തിനപ്പുറത്തേ
മൗനമെന്ന ഉന്മാദത്തിൽ
ഞാനെന്നേ ഇല്ലാതായിരിക്കുന്നു...