മുൾക്കിരീടം
മുൾക്കിരീടം
മുൾക്കിരീടമണിഞ്ഞു
നിണമണിഞ്ഞു
നീ തൂങ്ങിക്കിടന്നൂ
ആ മരക്കുരിശിൽ
പീഡിതനായേറ്റം
വിഹ്വലനായ്,
നൊന്തുപിടഞ്ഞൂ മൗനത്തിൻ
മനവും മാനവും
അകലെ കണ്ടുനിന്ന
പീഡിതരാം മാനവകുലത്തിൻ
അധിനായകൻ
തൻ കുഞ്ഞാടുകളുടെ
രക്ഷകൻ.
കാലങ്ങളെല്ലാം
മണ്മറഞ്ഞുപോകവേ
കാത്തിരിപ്പുണ്ടു
സത്വരം വിശ്വാസികൾ
കാത്തുവയ്ക്കുന്നൂ,
ഡിസംബറിന്നൊരുദിനം
പുൽക്കൂടിൽ
പിറന്നുവീണവൻ
സത്യമാം അധിനായകനായ്... !
ഇന്നീവിശ്വത്തിൽ മനങ്ങൾ
മുൾക്കിരീടമണിഞ്ഞിരിക്കുന്നൂ
ദൈവത്തിന്റെയോമനപുത്രരാം
മാനവകുലമൊന്നാകെ,
മഹാമാരികളാലേ,
കാതരമായ് സ്വയം പീഡിതരായ്... !