STORYMIRROR

Binu R

Fantasy

4  

Binu R

Fantasy

നാടൻപാട്ട്. രചന :- ബിനു.ആർ.

നാടൻപാട്ട്. രചന :- ബിനു.ആർ.

1 min
3

നാടൻപാട്ട്.
രചന :- ബിനു. ആർ 

ചന്തംവഴിയുന്നചന്ദ്രലേഖേ നിന്റെ
ചന്ദനപ്പൊട്ടൊന്നു കടംതരുമോ
ചന്ദനചേലൊത്ത എൻകവിളിൽ ഈ 
ചന്ദനച്ചാർത്തൊന്നു പൂശിടട്ടെ!
          ( ചന്തം..)

ഇന്നലെ രാത്രിയിൽ വീശിപ്പരന്ന
ഇന്ദുലേഖ തൻ നീലനിലാവിലെല്ലാം
ഇന്നത്തെ രാത്രിയും പ്രശോഭിതമല്ലോ
ഇന്ദുചൂടന്റെ വെൺമണിമണിക്യമല്ലോ!
           ( ചന്തം..)
രാധാരമണന്റെ നായികയായി നീ 
രാഗം താനം പല്ലവി തേടിയല്ലോ
രാധതൻ പ്രേമവും എന്റെ പ്രണയവും 
രാവെല്ലാം പുല്ലാങ്കുഴലിൻശ്രുതി
തേടിയല്ലോ!
                ( ചന്തം...)
വെൺപട്ടുവിരിച്ച രാവിലെല്ലാം
വെൺചന്ദ്രികയാൽ മഴനൂലുകൾ
പെയ്തുവല്ലോ
മരംകോച്ചും മഞ്ഞിൻ മടിയിൽനിന്ന്
മഞ്ഞുപോൽ നിൻമുഖം തുടുത്തുവല്ലോ!
        (ചന്തം.. )
            ബിനു. ആർ


Rate this content
Log in

Similar malayalam poem from Fantasy