തിരിഞ്ഞുനോട്ടം
തിരിഞ്ഞുനോട്ടം
ആരും ആരുടെയുമല്ലെന്ന തൊന്നല്ലാണെ-
ന്നില്ലിന്നാദ്യം മുളയ്ക്കുന്നതോ
വെറുതെയൊരു വാക്കിൻ്റെ തുമ്പത്ത്
ഊഞ്ഞാലിലാടാൻ കൊതിക്കുന്നതെന്തിനെന്നോ.
പകരമാവില്ല. വെറും തോന്നലുകൾ മാത്രം
പകരമാവില്ലെന്ന തോന്നലുകളേന്തി
പടിഞ്ഞാട്ട് നോക്കി നടക്കേണ്ടുവോ?
വിരളമല്ലെങ്കിലും വിധിയോട് കിന്നരിച്ചീടാൻ മറക്കുന്നതിനിയെന്തിന്!
തിരമാല പോലെ നിൻ
ചേറിളക്കാനായ്
അവളും ഓർമകളും ഓടിയെത്തും