STORYMIRROR

AK Nasim

Romance

4  

AK Nasim

Romance

പിറകോട്ട് ഒഴുകുന്ന പുഴ

പിറകോട്ട് ഒഴുകുന്ന പുഴ

1 min
512

”എന്നെ നനച്ചൊഴുകി നിന്നിലെക്കെത്തുന്നു,

ഒരു പുഴ വീണ്ടും“


പിറകോട്ടു പെയ്യുന്ന മഴയായ് വന്നെൻ

കനവിലായ് മെല്ലെ ചിതറി വീഴ്കെ.


ചേലെഴും ചെമ്മാന ചോപ്പിൽ തുടുത്ത നിൻ,

ചെമ്പനീർ ചുണ്ടാൽ പകർന്നു നല്കും,


മധുരമാം നാദത്തിൽ ഇഴ ചേർന്ന് പെയ്യുന്ന,

സുഖദമാം ചാറ്റലിൻ മൃദു മർമരം.


നിൻ പ്രണയ മേഘമുരുകി വീണിമഴ,

ഒഴുകുന്ന പുഴയായ് ഞാൻ നനഞ്ഞു നിൽക്കെ,


നനയാതെ നീ പെയ്തു നിറയുന്നെൻ അകതാരിൽ

മിഴിവോടെ വന്നു നിറഞ്ഞു നിൽപ്പു.


പെയ്തു നിറച്ചു നീ ഒഴുകി മറയുമ്പോൾ,

ഈ പുഴ പോലെ ഞാനും ഒഴുകി മാറും.


പിറകോട്ടു പെയ്യുന്ന മഴ പോലെ ഞാൻ മാറാം,

നീയെന്നിൽ പിറകോട്ടു ഒഴുകുന്ന പുഴ പോൽ വരൂ.


Rate this content
Log in

Similar malayalam poem from Romance