STORYMIRROR

Binu R

Romance

4  

Binu R

Romance

കവിത :മീരപാടുമ്പോൾ.രചന :ബിനുR

കവിത :മീരപാടുമ്പോൾ.രചന :ബിനുR

1 min
15


ഗോകുലത്തിൽ,നവനീത കണ്ണൻ രാധയോടൊത്താടുമ്പോൾ

കണ്ണനിൽനിന്നും മധുവൂറും

വേണുനാദമുയരുമ്പോൾ

കാട്ടിലെജന്തുജാലങ്ങളിൽ

ജിൽജിലാനന്ദം നിറയുമ്പോൾ,

ആ മസ്‌മരശ്രുതിയിൽ

ഭക്തമീരയാകും ഞാനും

അലിഞ്ഞുപാടുന്നു!

കൃഷ്ണ കൃഷ്ണഹരേജയ!

കൃഷ്ണഹരേ ജയ!


രാസക്രീഡയിൽ ലയിച്ചൊരു

രാത്രിയിൽ രാവിൻചേതോഹരമാം

നൂപുരധ്വനിയിൽ ഗോപികമാരാകും

മയൂരികളുടെ നൃത്തവും ചേർന്നു

തമ്മിൽതമ്മിൽ കണ്ടതില്ലെങ്കിലു-

മോരോരുത്തരും നീലനീല 

കണ്ണന്റെ ലീലയിലാറാടുന്നു

മീരയാകും ഞാനുമതിലലിഞ്ഞു

പാടുന്നു!കൃഷ്ണകൃഷ്ണ ഹരേജയ! കൃഷ്ണഹരേ ജയ!


കാളിയന്റെ രോദനം കണ്ണിൽ

രക്തനിറമായ് കണ്ടൊരുപകലിൻ

രൗദ്രത്തിൽകറുകറുത്തൊരുനിറമായ്

പകൽമാറവേ,രാധയിൽ

നിറഞ്ഞൊരുവേദനകണ്ടു 

കണ്ണൻ കാളിയനുമായ് കാളിന്ദിയിൽ

മുങ്ങിമറയവേ,

ഗോപികമാരുടെ കണ്ഠത്തിൽ

നിന്നുമുയർന്നരോദനം

രാധതൻകർണ്ണത്തിൽ വന്നുഭവിക്കേ,

കണ്ണുകൾരണ്ടും നീരാൽ നിറഞ്ഞു

കൽമഷമോടെ മോഹലസ്യത്താൽ

മന്നിലുംവീണു,മീരയാകും ഞാനു-

മതുകണ്ടു ഗദ്ഗദചിത്തയായി

വീണയും മീട്ടിപ്പാടുന്നു,

കൃഷ്ണ കൃഷ്ണ ഹരേ ജയ!

കൃഷ്ണ ഹരേ ജയ!

     


Rate this content
Log in

Similar malayalam poem from Romance