STORYMIRROR

Neethu Thankam Thomas

Romance

4  

Neethu Thankam Thomas

Romance

ഉയിര്

ഉയിര്

1 min
364

ഇനിയുമൊരു പുലരി വേണം 

ഇനിയുമൊരു പുഞ്ചിരിയും വേണം 


കാറ്റായി മാറണം, കാതങ്ങൾ താണ്ടണം,

കാണാത്ത ദ്വീപിലെ വൃക്ഷക്കൂടാരത്തിൽ പാർക്കണം,

കാടിന്റെ നന്മ കാണണം 

നന്മയുള്ള മാനവരെ കണ്ടിടാം 


പുഴയായി ഒഴുകണം, ദാഹം അകറ്റണം 

മഴയായി പെയ്യണം, കുളിരേകണം 

നഗരജനത എങ്ങോട്ടെന്നില്ലാത്ത 

ഓട്ടത്തിലാണ്, ഇവിടെ നിന്നും ഓടി 

ഒളിക്കാം, സാനുക്കളിൽ കൂടാരം കൂട്ടാം 


എന്റെ നക്ഷത്ര കൂട്ടിനുള്ളിൽ ഇണയായി 

തുണയായി ഒരു കുഞ്ഞു പെൺകുരുവി 

കാറ്റാവാനും കടലാവാനും പുഴയാവാനും 

ശക്തി പകർന്നവൾ എന്റെ നേർപാതി .



Rate this content
Log in

Similar malayalam poem from Romance