STORYMIRROR

the_ z_count

Romance

4  

the_ z_count

Romance

നീ തന്ന വർണ്ണങ്ങൾ

നീ തന്ന വർണ്ണങ്ങൾ

1 min
384

നിറം ചേർത്ത് നീ തന്ന സ്വപ്നങ്ങൾ എത്ര

നിലാവിന്നും ഏഴഴക് കാണിച്ച കാലം,

നിശാഗന്ധി പൂവിൻ സുഗന്ധം അറിഞ്ഞു,

നിദ്രകൾ എന്നും നിറമുറ്റി നിന്നു.


പഴമകൾ ചൊല്ലുന്ന രേഖകൾ മായ്ച്ചു,

പുതിയതായ്‌ നീ ചേർത്ത വാക്കുകൾ കോർത്തു.

പതിയെ നിൻ ആഴങ്ങൾ തേടി തെളിഞ്ഞു,

പിറകെ ഞാൻ എല്ലാം നിന്നിലേക്കേറ്റി.


മാരിവിൽ മേഘങ്ങൾ കോർക്കുന്ന പോലെ,

മഴകൊണ്ട് നീ ചേർത്ത വർണ്ണങ്ങൾ കണ്ടു,

മുത്ത് പോൽ മിന്നുന്ന മിഴികളിൽ നീയ്യും,

മായാതെ നിൽക്കുന്ന കനവുകൾ നീട്ടി.


നിന്നിഷ്ടം ഇന്നെന്റെ ചുവടുകൾ പോലെ

നിന്നോട് മാത്രം ഇഷ്ടങ്ങൾ വിതറി.

നീയെന്ന മാത്രകൾ വർണ്ണങ്ങളായി,

നിന്നിലൂടെന്നും സ്വപ്നങ്ങൾ തേടി


Rate this content
Log in

Similar malayalam poem from Romance