STORYMIRROR

the_ z_count

Romance Fantasy Thriller

4  

the_ z_count

Romance Fantasy Thriller

നീ എന്ന താഴ്‌വരയിൽ

നീ എന്ന താഴ്‌വരയിൽ

1 min
252

ഈ പുൽമേട് കൂടെ താണ്ടിയാൽ,

ഞാനുമെത്തും നിൻ അരികിലെന്ന്,

ആരോ പറഞ്ഞു ഞാൻ യാത്ര തിരിച്ചതാ.

ഈ മേടും ഇതിനെ മതിക്കുന്ന പത്തും,

അതിനൊരു സമാന്തര ഭൂമികയും ഉണ്ടെങ്കിലും,

നീർ വറ്റി വീഴുമെന്ന ഉറപ്പോടെ തന്നെ,

നിന്നിലേക്കെന്റെ യാത്രകൾ തീരില്ല....!


ഉറപ്പുകൾ ഇല്ലേലും, ഉയിരിന്ന് ചേതമെങ്കിലും,

വഴികൾ ഇല്ലെങ്കിലും, സൂചിക മാഞ്ഞാലും,

ഉള്ളിൽ നീറ്റലാറുന്ന നാൾ വരെ,

കണ്ണിൽ ഇരുളേറി കരള് ഉറക്കും വരെ,

നീ എന്ന താഴ്‌വരയിൽ ഞാൻ എത്തി നിക്കും വരെ,

നിന്നിലേക്കെന്റെ യാത്രകൾ നിലക്കില്ല...!


എന്റെ സമയ സൂചികകൾ ചൊല്ലുന്നു,

ആണ്ടുകൾ പലതായി നിന്നെ ഞാൻ തേടുന്നു,

തേടി ഞാൻ പലയിടം, പലവിധം,

ഒടുവിലെൻ കർണ്ണങ്ങൾ കുളിരിൽ നീരാടിച്ച്,

കനവ് പോലൊരു മാരുതൻ തോളേറി,

വന്നെന്റെ സ്വപ്നത്തിൻ തേരാളി...!


തേരോട്ടി എന്നെ സ്വർഗ്ഗ തീരങ്ങളിൽ,

കണ്ണിനും കരളിനും കുളിര് പോൽ കാഴ്ചകൾ,

എന്നിട്ടും ഞാൻ തേടി, എവിടെ എൻ തോഴി,

എവിടെ എൻ സ്വപ്നങ്ങൾ വല്ലിയായ്‌ പൂക്കുന്ന,

കുളിര് ചാറുന്ന സുന്ദര താഴ്‌വര...!


ഇനിയുമെന്റെ തേരിന്റെ തുണ വേണ്ട,

അവിടെ അണയുവാൻ ആയിരം ഉയിർ വേണ്ട,

വഴികാട്ടി എന്നെ നടത്തുവാൻ അളി വേണ്ട,

തുകല് കൊണ്ടൊരു മേൽമുണ്ട് വേണ്ട,

തിരികെ ചേർക്കുവാൻ മോഹവും ഇനി വേണ്ട...!


നിന്നിൽ ആണെന്റെ ക്ഷേമങ്ങൾ,

നിന്നിൽ ആണെന്റെ മോക്ഷവും,

നിന്റെ വല്ലിയിൽ ഞാൻ പൂക്കും നാൾ,

അതിന് കാക്കുന്ന മനം മാത്രം ചേരും,

നീ എന്ന താഴ്‌വര എന്റേതാവും നാൾ...!



Rate this content
Log in

Similar malayalam poem from Romance