മാലാഖ
മാലാഖ
സൗഖ്യങ്ങൾ എല്ലാം അവൾ തന്നു കൂടെ,
സ്വയം നിന്ന് കത്തുന്ന സൂര്യനായ് വാണു.
സമം ചേർത്ത് സ്നേഹവും ഉണർവും പകർന്നു,
സ്വരം മാറും വേളയിൽ പുണർന്നെന്നെ മാറ്റി.
പാലൂട്ടും അമ്മ പോൽ മുടികൾ തലോടി,
പാതകം കാൺകെ നോവാതെ നോവിച്ചു,
പാതിരകൾ എറീട്ടും കാവൽ കിടന്നു,
പതംവെച്ച നോവിലും മരുന്നിട്ടു മാറ്റി.
അവൾ തൻ കടാക്ഷം, മോചനം നൽകി,
അർഹതക്കപ്പുറം ഞാനെത്തി നിന്നു.
അറിവുകൾ പലവഴി പലതായി നീങ്ങി,
അജ്ഞതക്കപ്പുറം ലോകങ്ങൾ കണ്ടു.
മാതൃത്വം ഏകിയ കൈകൾ മറഞ്ഞു,
മായാതെ ഞാൻ കണ്ട ജന്മം തളർന്നു,
മാറിലെ കോണിലെൻ താപ
ം കുറഞ്ഞു,
മനസ്സിന്റെ ജാലകം തുരുമ്പിച്ചുറച്ചു.
നിയുക്തം നിയോഗം നിശബ്ദം വരിച്ചു,
നിരാശകൾ കാട്ടാതെ പടികൾ കടന്നു,
നിശാഗന്ധി പൂക്കളിൽ സൗരഭ്യമായ് മാറി,
നിലാവിന്റെ കോണിലെൻ പകലോൻ മറഞ്ഞു.
ഇരുൾ തൻ സ്വരൂപം പുറത്തേക്കിടുന്നു,
ഇരുണ്ടങ് കേറി കാഴ്ചകൾ മങ്ങി!
ഇന്നലെകൾ കാണിച്ച മായകൾ എവിടെ,
ഇന്നെന്റെ മിഴികളിൽ താമസ്സിന്റെ ആട്ടം!
മാലാഖ! അവളെന്റെ സുകൃതത്തിൻ പുത്രി,
മാറാപ്പ് പോലവൾ എന്നെയും ഏറ്റി,
മാറിലെ ചൂടിൽ പാപങ്ങൾ ആറ്റി,
മാനവൻ കോലത്തിൽ എന്നെ വളർത്തി!
എന്നിട്ടും...!