STORYMIRROR

the_ z_count

Drama Tragedy Inspirational

4  

the_ z_count

Drama Tragedy Inspirational

വളർത്തു മൃഗങ്ങൾ

വളർത്തു മൃഗങ്ങൾ

1 min
366

കാര്യ കാരണം തേടാതെ നിൽക്കണം,

കണ്ട മാത്രയിൽ സ്നേഹം സ്പുരിക്കണം.


ചേർത്ത് നിർത്തുമ്പഴോ വാലാട്ടി നോക്കണം,

കണ്ണിമക്കാതെ നാ നീട്ടി ഇരക്കണം.


നിന്റെ ജന്മം അവർക്കായി കൊടുക്കണം,

നിന്നിലെല്ലാം അവരുടേതാവണം,


നീ ചെയ്യും കർമങ്ങൾ, എയ്യുന്ന നോട്ടങ്ങൾ,

നിന്റെതല്ല, പിന്നവർ തന്ന കടാക്ഷങ്ങൾ.


എല്ലാം സമം ചേർത്ത് ഓച്ഛാനിച്ചെങ്കിൽ,

കരുണ കനിവവർ കാണിച്ച് പോയാൽ,


ജീവൻ നിലക്കാതെ കാത്തേക്കാം 

വളർത്ത് മൃഗങ്ങളെ നിങ്ങളെ...!


Rate this content
Log in

Similar malayalam poem from Drama