അധ്യാപിക
അധ്യാപിക


പെറ്റമ്മ കഴിഞ്ഞാൽ
എൻ മിഴികൾ കണ്ട വളർത്തമ്മ,
സ്നേഹമാം ശാസനയിൽ,
അക്ഷരങ്ങളിൽ പിച്ചവെച്ചു നടത്തിച്ച അമ്മ,
മെഴുകുതിരി പോലെ കത്തി ജ്വലിക്കുന്നു
എൻ അമ്മ എനിക്ക് വേണ്ടി,
എന്റെ മിഴികൾ നനയുമ്പോൾ,
അമ്മയുടെ ഹൃദയം തേങ്ങുന്നതറിയുന്നു ഞാൻ,
അറിവിന്റെ ലോകത്തേയ്ക്ക്,
എന്നെ കൈപിടിച്ച് എന്നെ ഞാൻ ആക്കിയ
എന്നെന്നും കൂടെ ഉള്ള,
എന്റെ അമ്മയ്ക്ക് ഒരായിരം
അധ്യാപികദിന ആശംസകൾ....