എന്നെ നീ വേദനിപ്പിച്ചപ്പോൾ
എന്നെ നീ വേദനിപ്പിച്ചപ്പോൾ
എന്നെ നീ
വേദനിപ്പിച്ചപ്പോൾ,
പണ്ടെപ്പോഴോ ഞാൻ
താഴിട്ട് പൂട്ടിയ
വെളിച്ചത്തിൽ
ഞാൻ പോലുമറിയാതെ
സൂര്യന്റെ നേർത്ത
പൊൻ വെളിച്ചം
വിരുന്നുകാരായെത്തി,
വെളിച്ചത്തിന്റെ കൂട്ടായ്മയിൽ
സന്തോഷിക്കാൻ
കൊതിച്ചിരുന്ന എന്നിലേക്ക്,
ദുഷ്ട ചിന്തയോടെ ഇരുട്ട്,
പകർന്നവളേ,
നിന്റെ തിന്മയെ
തിരിച്ചറിഞ്ഞ് ഞാനെന്റെ
ഹൃദയത്തിൽ നിന്ന് നിന്നെ
കുടിയൊഴുപ്പിച്ചിരിക്കുന്നു.
മേലാൽ എന്നെ നശിപ്പിക്കാൻ
വന്നേക്കരുത്.