വെറുപ്പ്
വെറുപ്പ്
വെറുപ്പ്
വെറും വെറുപ്പ്
അവന് ഇവനോട്
വെറുപ്പ് ..
ഇവന് അവനോട്
വെറുപ്പ്
വെറും വെറുപ്പ് ..
വെറുതെ വെറുപ്പ്
അവൻ അന്ന് അങ്ങനെ ചെയ്തു
ഇവൻ ഇന്ന് ഇന്ന് ഇങ്ങനെ ചെയ്തു
എന്നാൽ ഇവൻ ഇത് ഇന്ന് ഓർക്കുന്നുണ്ടോ?
ഇല്ല !!!
ആഹാ??
അവൻ അന്ന് ഓർത്തുവോ?
ഇല്ല !!!!
പിന്നെ എന്തിനാ വെറുക്കുന്നേ?
ആവോ?
എന്നാ വരൂ..
കൂട്ടുകാരാകാം
ഇല്ല !!
എന്തേ?
അവൻ ആദ്യം വരട്ടെ
ഇല്ല ഇവൻ ആദ്യം വന്നാൽ എന്താ ..
എന്നാൽ ഇനി വെറുപ്പിനെ
വെറുത്താലോ ?
അതെങ്ങനെ സ്നേഹം കൊണ്ട്
നീ അവനെ സ്നേഹിക്കൂ
അവൻ നിന്നേം
പറ്റുമോ?
തീർച്ചയായും
വരൂ സ്നേഹിതരെ