Jitha Sharun

Abstract

3  

Jitha Sharun

Abstract

സമയം

സമയം

1 min
222


സമയം

--------------

സമയം ആർക്കുമില്ല

ആർക്കും ആരെയും കേൾക്കാൻ

സമയമില്ല

ആർക്കും ആർക്കുവേണ്ടിയും

ജീവിക്കാൻ സമയം ഇല്ല

സമയം ഉണ്ടെങ്കിൽ

ആർക്കും ആരെയും വേണ്ട

വേണം എന്ന് വെച്ചാൽ

ആളുകൾ എവിടെയോ ചേക്കേറും

ചിന്തകൾക്ക് അപ്പുറം

മനുഷ്യൻ മനുഷ്യനെ

സ്നേഹിക്കാൻ നേരം കണ്ടെത്തുന്നില്ല

പറയുന്നത് കേൾക്കാൻ സമയം ഇല്ല

കേട്ടത് ചെയ്യാൻ താല്പര്യം ഇല്ല

മനുഷ്യൻ മനുഷ്യനെ

മനസ്സിലാക്കുന്നില്ല

എല്ലാം വെറുതെ

ബന്ധങ്ങൾ നേരംപോക്കുകൾ

വെറുതെ പണത്തിനു പിന്നാലെ

പോകുന്ന ആരൊക്കൊയോ

ആർക്കും സമയമില്ല

ഒന്നിനും സമയം ഇല്ല



Rate this content
Log in

Similar malayalam poem from Abstract