STORYMIRROR

Neethu Thankam Thomas

Abstract Tragedy

4  

Neethu Thankam Thomas

Abstract Tragedy

ലോകഗതി

ലോകഗതി

1 min
360

പകലുകൾ അതി മനോഹരം ആയിരുന്നു 

ചിത്രശലഭം പോൽ പാറിപ്പറന്നു ഞാൻ 


രാത്രികൾ ഉറക്കമില്ലാത്തവയായിരുന്നു 

ചിന്താഭാരം അതികഠിനം ആയിരുന്നു 


പകലുകൾക്കും രാത്രികൾക്കും ഇടയിൽ 

ബന്ധിക്കപ്പെട്ട ഒരു ജീവിതയാഥാർഥ്യം


സത്യങ്ങളും കളവുകളും മാറിമറയുന്നു 

കെട്ടുകഥകളും യാഥാർഥ്യവും ഏറ്റുമുട്ടുന്നു 


മൂഢഭക്തിയും വിശ്വാസവും കൊമ്പുകോർത്തു

ആർക്കൊപ്പം ഏതിനൊപ്പം നിൽക്കണം ? 


അറിയില്ല ആരുംപറഞ്ഞില്ല, സംഭ്രമം.

കോപം നേരിടാൻ ഒരു വ്യർത്ഥശ്രമം.


പാറിപ്പറന്നു എന്നതെൻ തോന്നൽ മാത്രം 

പകലുകൾ രാത്രിയുടെ മറ മാത്രമായിരുന്നു 


കണ്ണുണ്ടായാൽ മാത്രമെല്ലാം കാണാനാകില്ല 

അകക്കണ്ണിലും ദൃഷ്ടി വേണം, ക്ലേശകരം.


യാഥാര്‍ത്ഥ്യം തേടി നടന്നു; കാതങ്ങൾ താണ്ടി തിരിച്ചറിഞ്ഞിടുമ്പോൾ നഷ്ടങ്ങൾ ഏറെ.

ഇനിയുള്ള ലോകം ഇങ്ങനെ തന്നെ, സ്വാർത്ഥത വേണം മുൻപോട്ട് ഓടാൻ.


പുതിയ ലക്ഷങ്ങളിലേക്ക് ഓടിത്തുടങ്ങാട്ടെ 

പഴയ അനുഭങ്ങൾ തൻ വെളിച്ചത്തിൽ.



Rate this content
Log in

Similar malayalam poem from Abstract