STORYMIRROR

Jitha Sharun

Abstract

4  

Jitha Sharun

Abstract

കാഴ്ച

കാഴ്ച

1 min
358

കാഴ്ച ഒരു അതിർവരമ്പ് 

കാഴ്ചക്ക് ഒരു നേർത്ത തിരശീല 

യഥാർഥ്യത്തിന്റെ മാത്രമായിട്ടൊരു ഭാഗം 

സ്വപ്നത്തിന്റെ മറുപുറം 

എനിക്ക് സ്വപ്നമാണ് ഏറെ ഇഷ്ടം 

സ്വപ്നം മധുരതരം 

യാഥാർഥ്യം മധുരവും കയ്പ്പും 

നിറഞ്ഞത് .. 

പകൽ വെളിച്ചത്തിന്റെ രേണുക്കൾ 

പരക്കാൻ തുടങ്ങിയപ്പോൾ 

നിശാസന്ധ്യ 

വിടവാങ്ങിയിരുന്നു 

ഇനിയും വരുമെന്ന് ഉറപ്പ് കൊടുത്തുവോ ?

എങ്കിൽ താരകങ്ങൾ സമ്മാനമായി 

കൊടുത്തതാവണം .. 

സായംസന്ധ്യക്ക് കുങ്കുമത്തിന്റെ 

നിറം വന്നപ്പോൾ 

വേർപാടിന്റെ നൊമ്പരം ഉണ്ടായിരുന്നുവോ ?


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

More malayalam poem from Jitha Sharun

Similar malayalam poem from Abstract